ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൈവങ്ങൾ
audiobook (Unabridged) ∣ തെയ്യം: കുരങ്ങനു വെച്ച കെണിയിൽ അകപ്പെട്ട, ദൈവത്തിന്റെ സ്വന്തം നാടിന്റെ മുടിയനായ പുത്രന്റെ കുമ്പസാരം · The Gods of the God's Own Country
By Tiger Rider
Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
ദൈവത്തിന്റെ സ്വന്തം നാടിന്റെ "ദൈവങ്ങൾ" എന്ന പുസ്തകം കാലം മറന്ന് പോകുന്ന ഒരു സംസ്കാരത്തേയും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന സമുദായങ്ങളേയും പറ്റിയുള്ള ഒരു ഓർമ്മിപ്പിക്കലാണ്. കേരളത്തിൽ നിലനിൽക്കുന്ന ഒരു ദ്രാവിഡകലാരൂപമാണ് തെയ്യം. മിഴിവാർന്ന ചിത്രങ്ങളും നൂറോളം കഥകളും മാത്രമല്ല, തെയ്യത്തെപ്പറ്റിയുള്ള വിശദവിവരങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സ്വന്തം ദൈവങ്ങളായ തെയ്യത്തെ കെട്ടിയാടുന്ന കലാകാരന്മാർക്ക് ഞങ്ങൾ ഈ പുസ്തകം സമർപ്പിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൈവങ്ങൾ നിങ്ങളെ തെയ്യത്തിന്റെ ചരിത്രത്തിലൂടെയും വൈവിധ്യങ്ങളിലൂടെയും ഒരു ഉല്ലാസയാത്ര കൊണ്ട് പോകുമെന്നത് ഉറപ്പാണ്. മലബാറിലെ കുന്നിൻപ്രദേശങ്ങളിലേയും കടലോരത്തേയും വിശ്വാസങ്ങളുടെ ചിത്രം പകർത്തുന്നതിലും തെയ്യംകഥകൾ പറയുന്നതിലും ഈ പുസ്തകം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.
ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗം നൂറ്റാണ്ടുകൾ പഴക്കമുള്ള 101 തെയ്യം കഥകളാണ് നിങ്ങളിലേക്ക് കൊണ്ട് വരുന്നത്. നൃത്തവും പാട്ടുകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തെയ്യങ്ങളും തോറ്റങ്ങളും ദൈവത്തിന്റെ സ്വന്തം നാട്ടിൽ, അയ്യായിരം വർഷത്തോളം പഴക്കമുള്ള ചാതുർവർണ്യവ്യവസ്ഥിതിക്ക് കീഴിൽ ദ്രാവിഡസമൂഹത്തിന് അനുഭവിക്കേണ്ടി വന്ന വിഷാദകരമായ അവസ്ഥയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അനീതി നിറഞ്ഞു നിന്ന ഒരു വ്യവസ്ഥിതിക്ക് നേരെ നടന്ന വിപ്ലവത്തിന്റെ കഥകളാണ് തെയ്യങ്ങളുടേത്. അതുകൊണ്ട് തന്നെ അവരുടെ കഥകളും കലകളും വായനക്കാരുടെ ഹൃദയങ്ങളിൽ വികാരങ്ങൾ ഉണർത്തുമെന്നത് ഉറപ്പാണ്.