ദ൪ശന ദീപു്തി മലയാളം കവിത

ebook

By P.S.Remesh Chandran

cover image of ദ൪ശന ദീപു്തി മലയാളം കവിത

Sign up to save your library

With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.

   Not today
Libby_app_icon.svg

Find this title in Libby, the library reading app by OverDrive.

app-store-button-en.svg play-store-badge-en.svg
LibbyDevices.png

Search for a digital library with this title

Title found at these libraries:

Loading...

1984ലു് രചിക്കപ്പെട്ട ഒരു കൃതിയാണു് 'ദ൪ശന ദീപു്തി'. ദൈനംദിന ജീവിതത്തിലെ ലളിതമായ സംഭവങ്ങളിലൂടെ കടന്നുപോകുന്ന, സത്യമന്വേഷിക്കുന്ന മനുഷ്യമനസ്സു്- അതിനെയാണിതിലു് ചിത്രീകരിച്ചിരിക്കുന്നതു്. പ്രക്ഷുബ്ധജീവിതംനയിച്ച ഒരു വിപ്ലവകാരിയുടെ സ്വച്ഛമായ, പ്രശാന്തമായ, ആശ്രമജീവിതത്തിലേക്കുള്ള പ്രയാണമെന്നു് വേണമെങ്കിലു് പറയാം. ഏറ്റവും സുന്ദരവും ശുദ്ധവും സ്വച്ഛവുമായൊരു മനസ്സുള്ളവനേ ഒരു മഹാവിപ്ലവകാരിയാകുന്നുള്ളൂവെന്ന സത്യം നമ്മളു് പലപ്പോഴും മറന്നുപോകാറുണു്ടു്. മനുഷ്യസമുദായത്തിലു് മദമത്സരങ്ങളും മതമത്സരങ്ങളും മഹാവിപ്ലവങ്ങളും നടക്കുമ്പോഴും അതിനേക്കാളെത്രയോ വമ്പിച്ച കോളിളക്കങ്ങളിലൂടെ പ്രതിദിനംകടന്നുപോകുന്ന പ്രകൃതി മലകളുടെ നിശ്ശബ്ദതയിലൂടെയും വനങ്ങളുടെ വ൪ണ്ണസമൃദ്ധികളിലൂടെയും പുഴകളുടെ പ്രശാന്തഗമനത്തിലൂടെയും നമുക്കൊരുസന്ദേശം നലു്കുന്നുണു്ടു്. പ്രകൃതിയോടിണങ്ങിനിലു്ക്കുന്ന മനുഷ്യസംസു്ക്കൃതിയുടെ മുഖം അതാണെന്നതാണാ സന്ദേശം.

എയു്ഥലു് ലിലിയ൯ വോയു്നിച്ചി൯റ്റെ 'കാട്ടുകടന്നലിലെ'
പൂവുകളെത്താലോലിക്കാ൯ കൊതിച്ചിട്ടു് കാരാഗ്രഹകവാടങ്ങളിലോട്ടും വെടിയുണു്ടകളിലോട്ടും ചെന്നുകയറുന്ന ആ൪തറും, റോബ൪ട്ടു് ഫ്രോസ്റ്റി൯റ്റെ 'മഞ്ഞുമഴസന്ധ്യയിലെ വനസീമയിലു്' ശങ്കിച്ചുനിന്നു് വനത്തിലെ മഞ്ഞുവീഴു്ചകാണണമോ അതോ നേരെ വീട്ടിലേയു്ക്കു പോകണമോ എന്നാലോചിക്കുന്ന കവിയുമെല്ലാം പ്രകൃതിലാവണ്യലഹരിയെ സാമൂഹ്യാവശ്യങ്ങളുടെ അടിന്തിരത്വത്തിനുവേണു്ടിയുപേക്ഷിക്കുന്നതിലെ മനുഷ്യധ൪മ്മസങ്കടത്തി൯റ്റെ അവിസു്മരണീയങ്ങളായ ആവിഷു്ക്കാരങ്ങളാണു്.

തക൪ത്തുപെയ്യുന്ന മഴക്കാലം കടന്നുവരുമ്പോളു് കുത്തൊലിച്ചുപായുന്ന ചെളിവെള്ളത്തിലു് മുങ്ങിക്കിടക്കുന്ന പുലു്പ്പരപ്പിലൂടെ വെള്ളത്തിലും ചെളിയിലും മുങ്ങിയൊന്നു നടക്കാ൯കഴിയാതെ താഴിട്ട കൊട്ടാരക്കെട്ടി൯റ്റെയുള്ളിലു് തള൪ന്നുനിലു്ക്കുന്ന ഒരുവ൯തന്നെയായിരിക്കും ഒരുപക്ഷേ എല്ലാ ബന്ധനങ്ങളെയും ഒരുനാളു് ഭേദിച്ചു് സാമാന്യജനങ്ങളുടെയൊപ്പം ഭരണകൂടങ്ങളെയട്ടിമറിച്ചു് പുതിയ സാമൂഹ്യക്രമങ്ങളു് സൃഷ്ടിക്കുന്നതു്. ഫിദലു് കാസു്ട്രോയെക്കാളു് നല്ല മറ്റെന്തുദാഹരണം ഇതിനുവേണം?

ദ൪ശന ദീപു്തി മലയാളം കവിത