
Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
രഞ്ജിനി കുടജാദ്രിയിലെ കൂട്ടുകാരി
ഒരു കൊല്ലൂർ യാത്രയിൽ ജയപ്രസാദ് എന്ന യുവാവ് യാദൃശ്ചികമായി പരിചയപ്പെട്ട രഞ്ജിനി എന്ന യുവതിയുടെ തികച്ചും വ്യത്യസ്തമായ ജീവിതകഥ.
അങ്ങനെ ആ വരിയിൽ ദർശനം കാത്തു കാത്തു നിൽകുമ്പോൾ എനിക്കൊരു ഉറക്കം തൂങ്ങൽ. ഒന്ന് കോട്ടുവായിട്ടു. അത് കണ്ടപ്പോൾ അവൾ..
"ഉറക്കം വരുന്നു ല്ലേ...? നമുക്ക് അമ്മയെ കാണും വരെ എന്തെങ്കിലും സംസാരിക്കാം എന്നായി.
ആവാം എന്ന് ഞാനും.
ഞാൻ ചോദിച്ചു.
ഇതെന്താ.. ഇവിടെ മലയാളികൾ മാത്രം ഇത്രയും കൂടുതൽ..?
"അപ്പൊ നിനക്ക് മൂകാംബിക ദേവിയുടെ കഥ അറിയില്ലേ..?"
"ഇല്ല.. ഞാൻ ആദ്യായിട്ടല്ലേ.."
"ശ്രീ ശങ്കരാചാര്യർ മലാളികൾക്ക് വേണ്ടി തപസ്സുചെയ്തു പ്രത്യക്ഷപെടുത്തിയ ദേവിയാണ് മൂകാംബിക. കഥ കേൾക്കാൻ താല്പര്യമുണ്ടോ നിനക്ക്...?"
"പിന്നെന്താ.. പറയൂ.."
അവൾ ആ കഥ അല്ലെങ്കിൽ ഐതിഹ്യം പറയാൻ തുടങ്ങി.
"മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ പരാശക്തിയുടെ മൂന്ന് ഭാവങ്ങളുടെ സമന്വയമാണ് മൂകാംബിക. ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും ക്ഷേത്രത്തിലുണ്ട്. ശ്രീചക്രപീഠത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ശിവലിംഗമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
മൂകാംബികയെ ദർശിച്ചാൽ സർവ്വ ഐശ്വര്യവും കലാസാഹിത്യം തൊഴിൽ എന്നിവയിലെല്ലാം ഉയർച്ചയും ഉണ്ടാകുമത്രെ.
കേരളത്തിൽ വിദ്യാദേവിയായ സരസ്വതിക്ക് ക്ഷേത്രങ്ങൾ ഇല്ലാത്തതിൽ ദുഃഖിച്ച ജഗദ്ഗുരു ശങ്കരാചാര്യർ അനേക ദിനങ്ങൾ തപസ്സു ചെയ്തതിൽ പ്രസാദിച്ചു സരസ്വതി ദേവി പ്രത്യക്ഷപ്പെട്ടു എന്നും, കേരളത്തിലേക്ക് ഭഗവതിയെ കൂട്ടികൊണ്ട് വരുന്ന വഴിയിൽ, അമ്മയുടെ ഇഷ്ടപ്രകാരം ഈ പ്രദേശത്ത്, അന്ന് ദർശനം കൊടുത്ത അതേ രൂപത്തിൽ, സ്വയംഭൂ ശിവലിംഗത്തിന് പുറകിലായി അദ്ദേഹം ജഗദീശ്വരിയെ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തിയതാണ് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.
അത് കൂടാതെ മറ്റൊരു ഐതിഹ്യവും ഉണ്ട്.
കോലൻ എന്നു പേരുള്ള ഒരു മഹർഷി ഇവിടെ ഒരുപാടുകാലം ദുർഗ്ഗാദേവിയുടെ പ്രീതിയ്ക്കായി തപസ്സിരുന്നുവന്നു. ആ അവസരത്തിൽ തന്നെ കംഹാസുരൻ എന്നൊരു അസുരനും അമരത്വം നേടാനായി ഇതേ പ്രദേശത്തിൽ പരമശിവനെ തപസ്സു ചെയ്തുവന്നിരുന്നുവത്രേ. കംഹാസുരൻറെ ദീർഘതപസ്സിൽ സന്തുഷ്ടനായി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ, ലോകരക്ഷക്ക് വേണ്ടി
കംഹാസുരൻ ആ വരം ചോദിക്കാതിരിക്കാനായി സരസ്വതിദേവി കംഹാസുരനെ മൂകനാക്കി. അങ്ങനെ കംഹാസുരന് മൂകാസുരൻ എന്ന പേരുകിട്ടി.ഇതിൽ കോപിഷ്ടനായ മൂകാസുരൻ കോല മഹർഷിയെയും ദേവീഭക്തരെയും ഉപദ്രവിക്കാനാരംഭിച്ചു.
ഒടുവിൽ ദുർഗ്ഗാഭഗവതി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിക്കുകയും, കോലമഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബികയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നും പറയപ്പെടുന്നു.
എന്നിരുന്നാലും ശങ്കരാചാര്യരുടെ കഥയാണ് അധികം ആളുകളും വിശ്വസിക്കുന്നത്.അത് കൊണ്ടു തന്നെ ഏറ്റവും കൂടുതൽ ഭക്തർ നമ്മുടെ നാട്ടിലുള്ളവർ തന്നെ.
അവൾ കഥ പറഞ്ഞു നിർത്തിയപ്പോഴേക്കും അമ്പലത്തിനുള്ളിൽ നിന്നും മണിയടി നാദം കേട്ടു. ഞങ്ങൾ ദർശനത്തിനായി വരിക്കൊപ്പം നീങ്ങി.