
Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
GUNDALPETTILE SUNDARAVALLI MALYALAM STORY BY JP Kalluvazhi.
ഗുണ്ടൽപേട്ടിലെ റിസോർട്ടുകളിലെ കളിപ്പാട്ടമാകാൻ വിധിക്കപെട്ട ഒട്ടനേകം ദരിദ്ര ഗ്രാമീണ പെൺകുട്ടികൾ .അവരിലൊരാളായിരുന്നു സുന്ദരവല്ലിയും. അവളെ അവിടെനിന്നും സാഹസികമായി ഒരു ചെറുപ്പക്കാരൻ രക്ഷിച്ചെടുത്ത കഥ .
സുന്ദരവല്ലി
പിറ്റേദിവസം രാവിലെ തന്നെ നസീറും ചന്ദ്രഹാസനും യാത്രപറഞ്ഞിറങ്ങി .സംസാരത്തിൽ നിന്നുംഅവരുടെ യാത്ര റിസോർട്ടിലേക്കാണെന്നു മനസ്സിലായി .മധു വീണ്ടും ഒന്ന് മയങ്ങാൻ തുടങ്ങി .ഇന്നലത്തെ ഹാങ്ങോവർ ആകണം .
ഞാൻ കുളിയെല്ലാം കഴിഞ്ഞു തോട്ടത്തിലേക്കിറങ്ങി .സുന്ദരവല്ലിയുടെ പടി കടന്നു ചെമ്മൺ പാതയിൽ എത്തിയപ്പോൾ നേരെ മുൻപിൽ ചെമ്പകവല്ലി .അവളെ കണ്ടതും ഞാൻ കാണാത്തപോലെ മുഖം തിരിച്ചു .മുന്നോട്ട് നടന്നു രണ്ടടി വെച്ചപ്പോഴേക്കും അവളുടെ വിളി
..അണ്ണാ ...
ഞാൻ അറിയാതെനിന്നുപോയി .തിരിഞ്ഞു അവളെ ഒന്ന് നോക്കി .ഉറക്കക്ഷീണം മുഖത്ത് തളം കെട്ടിനിൽക്കുന്നു .അവൾ എന്നെ ഒന്ന് നോക്കി വീണ്ടും തലതാഴ്ത്തികൊണ്ട് പറഞ്ഞു "നേത്തു എന്നെ അങ്കെ പാത്ത വിഷയം ദയവു സെയ്‌ഞ്ച് സുന്ദരവല്ലിക്കിട്ടെ സൊല്ലകൂടാത് എന്ന് പറഞ്ഞു കൈകൂപ്പി." അവള്ക്കു നാൻ അക്കമട്ടുമല്ലൈ ....അമ്മാകൂടി .."
എനിക്ക് എന്ത് പറയണം എന്നറിയാത്ത അവസ്ഥ ..എങ്കിലും ഞാൻ ചോദിച്ചു .
"എതുക്ക്..ചെമ്പകവല്ലി ..ഇന്തമാതിരി വേലയ്ക്ക് ...നീ ..?"
"അണ്ണാ ..ഇത് വേലൈ അല്ല .എനക്ക് ശമ്പളം കെടയാത് ....എൻ കുടുംബത്തെ കാപ്പാത്താൻ വേറെ വഴിയില്ലെ ..നാൻ പോലും തെരിയാതെ അന്ത എടത്തിൽ എത്തി....എൻ വാഴ്‌കൈ പോച് ..എന്ന് പറഞ്ഞു അവൾ വിതുമ്പാൻ തുടങ്ങി ..
"ഇല്ല നാൻ ..സൊല്ലമാട്ടേൻ എന്ന് മാത്രം പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞുനടന്നു .
പിന്നീടുള്ള മൂന്നുദിവസം ചെമ്പകവല്ലി വീട്ടിൽ തന്നെ ആയിരുന്നു ..റിസോർട്ടിലേക്കു പോകുന്നതു കണ്ടില്ല .
..പൂ പറിക്കാൻ സുന്ദരവല്ലി എത്തുമ്പോൾ ഞാൻ പഴയപോലെ കളിതമാശക്കൊന്നും നിന്നില്ല .രണ്ടുദിവസം കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു .
"എൻ അണ്ണാ ഉങ്ക മൂഞ്ചി ഒരുമാതിരി ..പളയ ..പോലെ സിരിപ്പു കാണാ ...?
"ഇല്ല സുന്ദരവല്ലി ..ഒന്നുമേയില്ല .ഒരു ചിന്ന തലവലി .."
"അപ്പടിയാ ..വീട്ടിൽ കൊളംമ്പ് ..ഇരുക്ക് വേണമാ ?
"ഇല്ല വേണാ അപ്പറം...ഏൻ ..ചെമ്പകവല്ലി രണ്ടുനാളാ വേലയ്ക്കു പോകലെ ..?
"അക്കവുക്കു ഉടമ്പുക്ക് ..ശരില്ല ..ലീവ് ."
.".ഓ അത് ശരി"
പക്ഷെ അതിനടുത്ത ദിവസം മറ്റൊരു സംഭവം ഉണ്ടായി.
അന്ന് വണ്ടിയിലേക്കുള്ള ലോഡെല്ലാം കയറ്റി കുളിയും കഴിഞ്ഞു വൈകുന്നേരം 7മണിയോടെ പുറത്തേക്കിറങ്ങുമ്പോഴാണ് ഞാൻ അത് കാണുന്നത്.
അവരുടെ കുടിലിനുമുൻപിൽ ഒരു വലിയ കാർ വന്നു നിന്നു. അതിൽനിന്നും ആജാനുബാഹുവായ ഒരാളും കൂടെ മൂന്നു തടിമാടന്മാരും പുറത്തിറങ്ങി.
ആ ആജാനുബാഹു വേഗം വീട്ടിനുള്ളിലേക്ക് കയറുന്നു .എനിക്ക് എന്തോ പന്തി കേടു തോന്നി ..അയാൾ ഉള്ളിലേക്ക് കയറിയതും ..എങ്കെ ..ചെമ്പകവല്ലി എന്ന് ചോദിച്ചുകൊണ്ട് ഉച്ചത്തിലുള്ള ഒരു ഗർജനം കേട്ടു.
ഞാൻ നാലുപാടും നോക്കി ...
ഭാഗ്യത്തിന് ആ തടിമാടന്മാർ എന്നെ കണ്ടിട്ടില്ല .ഞാൻ പതുക്കെ സുന്ദരവല്ലിയുടെ ഓലപ്പുരയുടെ പിൻ വാതിലിനടുത്തു അവരുടെ വിറകുപുരക്ക് സമീപം പതുങ്ങിയിരുന്നു .
ഓലപ്പുരയുടെ വിടവുകളിലുടെ .. വീട്ടിനുള്ളിലെ മണ്ണെണ്ണ വെളിച്ചത്തിൽ അവിടത്തെ കാഴ്ചകൾ ഞാൻ ശ്വാസമടക്കിപിടിച്ചുകൊണ്ട് കണ്ട്കൊണ്ടിരുന്നു .
..ആദ്യം വേലുച്ചാമി ..കൈകൂപ്പിക്കൊണ്ടുവന്നു ..."അയ്യാ ..നീങ്ക ..ഇങ്കെ ...?
അപ്പോൾ ആ മനുഷ്യൻ "ആമാ ..നാൻ ഇങ്കെ താൻ ..ഉങ്ക കടൻ എവളുവാ.. എന്ന് ഞാപകമിര്ക്കാ .?.3..ലച്ചം ...ഉങ്ക ഇടവും തോട്ടവും അടുത്തവാരം എൻ പേരിൽ ..എളുതി തരവേണ്ടും ...എങ്കെ അന്ത പൊണ് ...മൂന്ന് നാളായി ..റിസോർട്ടിൽ വരവില്ലൈ .....?"