
Sign up to save your library
With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.
Find this title in Libby, the library reading app by OverDrive.

Search for a digital library with this title
Title found at these libraries:
Library Name | Distance |
---|---|
Loading... |
സ്കൂൾ ഇല്ലാത്ത ദിവസം അമ്മമ്മയുടെയോ അമ്മാമയുടെയോ കൂടെ കോതകുറിശ്ശിയിൽ നിന്നും എന്തെങ്കിലും വാങ്ങിവരുന്ന വഴിയിൽ,വീടിന് അടുത്തെത്ത്തുന്നതിന് മുൻപ് ഒരു വലിയ നെല്ലിമരമുണ്ട്..പലപ്പോഴും അവിടെ വെച്ചു കണ്ടിട്ടുണ്ട്. അവിടെ ഒറ്റക്ക് നിന്ന് നൃത്തം ചവിട്ടുന്നത് കാണാം. ഒപ്പം ഈണത്തിൽ തിരുവാതിരക്കളിപ്പാട്ടും പാടും.
വീരവിരാട കുമാര വിഭോ..,കണ്ടാലെത്രയും കൗതുകം...എന്നിങ്ങനെ തുടങ്ങുന്ന പാട്ടുകൾ പാടി നൃത്തം ചവിട്ടുന്നത് കാണുന്നത് ഒരു കൗതുകം തന്നെ.എങ്കിലും എനിക്ക് ഒരു പേടി ...പ്രാന്തിയല്ലെ ..അമ്മമ്മ ആ പാട്ടും നൃത്തവും കണ്ട് ലയിച്ചു നിൽക്കും. അപ്പൊ ഞാൻ അമ്മമ്മയുടെ കൈ പിടിച്ചു കുലുക്കും. പോകാം അമ്മമ്മേ ..
അപ്പോൾ അമ്മമ്മ അവരോട് പറയും ..
"രാധേമ്മേ വരൂ ..വീട്ടിൽ പോയി ചായ കുടിക്കാം ."
അവർ ഒരു ദേഷ്യഭാവത്തിൽ നോക്കും.
"എന്താ ങ്ങള് പറയണേ ..ഓണം അടുത്തു ..കുട്ടികളെ പഠിപ്പിക്കാനുള്ളതാ ..ഇപ്പൊ ചായ കുടിക്കാനൊന്നും സമയമില്ല ..എത്രാൾക്കാരാ കളികാണാൻ വരാന്ന് ഇങ്ങക്കറിയോ..? ....ഇത്തവണ കളി ഗംഭീരമാക്കണം ...വീണ്ടും പാട്ടു തുടങ്ങും ഒപ്പം ചുവടും ..അമ്മമ്മ ഒന്നും പറയാതെ പോരും. ..
ചിലദിവസങ്ങളിൽ രാത്രി പട്ടികളുടെ നിർത്താതെയുള്ള കുരകേട്ട് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണരും. "എന്താ മ്മമ്മേ അത് ..?
അമ്മമ്മ പറയും "..അത് ആ രാധേമ്മ ആവും ..പടിപ്പുരയിൽ ഉണ്ടാകും ..പേടിക്കേണ്ട നീ ഉറങ്ങിക്കോ."
ഇടക്കെല്ലാം രാധേമ്മ വീട്ടിൽ വരാറുണ്ട്
ചായയോ കഞ്ഞിയോ കുടിച്ചു പോകും .ചില ദിവസങ്ങളിൽ അമ്മമ്മയും അമ്മായിയും നിബന്ധിപ്പിച്ചു കുളിപ്പിക്കും .ജടപിടിച്ച മുടിയിൽ എണ്ണ തേച്ചുപിടിപ്പിച്ചു കുളിപ്പിക്കും .ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ കുളിക്കൂ.കുളിയെല്ലാം കഴിഞ്ഞാൽ പറയും ..ഇന്ന് ചിലപ്പോൾ ഉണ്ണ്യേട്ടൻ വരും .ഞാൻ വേഗം പോട്ടെ ...എന്നെ കണ്ടില്ലെങ്കിൽ പിണങ്ങും..എന്ന് ഒരു ചെറുചിരിയോടെ പറഞ്ഞു പടിയിറങ്ങും ..