With an OverDrive account, you can save your favorite libraries
for at-a-glance information about availability. Find out more
about OverDrive accounts.
ബിസിനസ്സ് കുറുക്കു വഴികൾ , ദാബത്യം വിജയത്തിനുള്ള രഹസ്യങ്ങൾ ,മനഃശക്തി കൈവരിക്കുവാനുള്ള കോഴ്സുകൾ ,മിഡ് ബ്രയിൻ സ്റ്റിമുലേഷൻ ,ബ്രയിൻ ഹാക്കിങ് , വ്യക്തിത്വ വികസന പ്രോഗ്രാമുകൾ,നെഗറ്റിവ് എനെർജിയെ ഇല്ലാതാക്കാൻ അങ്ങനെ ഒരു പാട് രഹസ്യ സങ്കീർണ സമ വാക്യങ്ങളുമായി സെൽഫ് ഇമ്പ്രൂവ്മെന്റ് ബിസ്സിനസ്സ് അമേരിക്കയിൽ മാത്രം പ്രതിവർഷം പത്തു ബില്ല്യൻ ഡോളറി ന്റെ (ഏകദേശം 6800 കോടി രൂപ )ബിസ്സിനസ് ആണ്. നെഗറ്റിവ് എനർജി,ജനകീയ മനഃശാസ്ത്രത്തിന്റെ പാളിച്ചകൾ,പ്രേത ഭവനങ്ങൾ,കൂട് വിട്ടു കൂട് മാറുക,ശരീര ഭാഷ,ശരീരത്തിലെ വിഷം നീക്കുക,പരകായ പ്രവേശം,ഭാവി പ്രവചനം തുടങ്ങി അനേകം അപസിദ്ധാന്തങ്ങളെ ഇവിടെ കൃത്യമായ ശാസ്ത്രീയ യുക്തി ഭദ്രതയോടെ അപഗ്രഥിക്കുന്നു. സമയം സമയദോഷം റാൻഡസ് ഗെയിം തിയറി സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ പലതിന്റെയും അടിസ്ഥാനത്തിൽ മലയാള ചലച്ചിത്രം മേഖലയിലെ പലരുടെയും ജയ അപചയങ്ങളെ വിലയിരുത്തുന്നു. ഈ വ്യവസായത്തിന്റെ അശാസ്ത്രീയതയും പൊള്ളത്തരവും തുറന്നു കാട്ടാനും-അതിനെ ശാസ്ത്രീയമായ അപഗ്രഥിക്കാനുള്ള എന്റെ ശ്രമമാണ് ഈ പുസ്തകം.